ഇന്ത്യ – കുവൈറ്റ് നയതന്ത്ര ബന്ധത്തിൻ്റെ അറുപതാം വാർഷിക ആഘോഷങ്ങൾക്ക് കുവൈറ്റിൽ തുടക്കമായി.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും
ലോഗോ പ്രകാശനവും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി സജ്ജയ് ഭട്ടാചാര്യ നിർവ്വഹിച്ചു. 8 ലക്ഷത്തിലധികം ഇന്ത്യക്കാർ കുവൈറ്റിൽ ജീവസന്ധാരണം തുടരുന്നു. കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാരുടേത്. അതിലുള്ള സന്തുഷ്ടി അദ്ദേഹം പ്രകടിപ്പിച്ചു.
ഭാരതം സ്വാതന്ത്ര്യം നേടിയതിൻ്റെ
പ്ലാറ്റിനം ജൂബിലിയും കുവൈറ്റ് മായുള്ള നയതന്ത്ര ബന്ധത്തിൻ്റെ അറുപതാം വാർഷികവും വിപുലമായി ആഘോഷിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി സിമ്പി ജോർജ് ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യാ – കുവൈറ്റ് ബന്ധങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചത് 1961 മുതലാണ്.
ഇന്നലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ ആരംഭിച്ച ആഘോഷപരിപാടികൾ 2023 ആഗസ്റ്റ് 15 ന്
അവസാനിക്കും. രണ്ടു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ കോവിഡ് – 19
മാനദണ്ഡങ്ങൾ പാലിച്ചാണ് സംഘടിപ്പിക്കുന്നതെന്ന് സ്ഥാനപതി അറിയിച്ചു.
ആഘോഷങ്ങൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക രംഗത്തെ വിനിമയങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക മേഖലകളിലെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ഇന്ത്യയെ കുവൈറ്റീസുഹൃത്തുക്കൾക്ക്
പരിചയപ്പെടുത്താനും ലക്ഷ്യമിടുന്നു.
ഭാരതത്തിൻ്റെ ബഹുസ്വരതയും അറബ് ദേശീയതയുടെ സാംസ്കാരിക വിനിമയവും
ആഘോഷങ്ങളുടെ ഭാഗമാക്കും.
നമ്മുടെ ധീര രക്തസാക്ഷികളെയും സ്വാതന്ത്ര്യ സമര സേനാനികളെയും അനുസ്മരിക്കുന്ന പരിപാടികളും ആഘോഷത്തിൻ്റെ ഭാഗമാണ്.
ഇരു രാജ്യത്തെ ജനങ്ങളുടെ കലാസാംസ്കാരിക പരിപാടികളും ശാസ്ത്ര സാങ്കേതിക മികവുകളും ടൂറിസം രംഗവും വ്യാപകമായി പ്രചരിപ്പിക്കുന്നതും ആഘോഷ പരിപാടികളുടെ ഭാഗമായിരിക്കും.
ഇന്ത്യയും കുവൈറ്റ് മായുള്ള സൗഹൃദത്തിൻ്റെ തായ് വേരുകൾ ശക്തമാണെങ്കിലും കോവിഡാനന്തര കാലത്ത് ആർജിക്കേണ്ട വിപുലമായ ശക്തിയെ ബോധ്യമാക്കുന്നതാകും ആഘോഷ പരിപാടികൾ.
ഉദ്ഘാടന ചടങ്ങിൽ അശോക് കാർള ,
രാജ്പാൽ ത്യാഗി , ഡോ. അമീർ അഹമ്മദ് ,
ഡോ. സോസോവൻ സുജിത് നായർ, കെയ്സാർ ഷഖീർ എന്നിവരും
ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
More Stories
കുവൈറ്റിൽ 47ാ മത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി
കുവൈറ്റ് ആർട്ടിക്കിൾ 18 റസിഡൻസി ഉടമകൾക്കുള്ള ബിസിനസ് രജിസ്ട്രേഷൻ നിയന്ത്രണം തുടരുന്നു
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും