November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കോവിഡ് പ്രതിരോധത്തിന് കർശന നടപടികളുമായി കുവൈറ്റ്

Times of Kuwait

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധത്തിന് കർശന നടപടികളുമായി കുവൈറ്റ്. ആശങ്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാൽ കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യ പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട് നിയമ ലംഘകർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനും ധാരണയായി ഇവ ഫല പ്രദമാകുന്നില്ലെങ്കിൽ കർഫ്യൂ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുവാനും ആരോഗ്യ മന്ത്രാലയം മന്ത്രി സഭയിൽ നിർദ്ദേശിച്ചു.

തുടരുവാനും, വിദേശങ്ങളിൽ നിന്നും
എത്തുന്നവർക്ക് ഏർപ്പെടുത്തിയ 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി തുടരുവാനും തീരുമാനിച്ചിട്ടുണ്ട്
കോവിഡ് പ്രതിരോധ നിയമ ലംഘകർക്ക് ജയിൽ ശിക്ഷ ഉൾപ്പെടെ കർശ്ശന നടപടികൾ സ്വീകരിക്കും.
ആരോഗ്യ പ്രതിരോധ നടപടികൾ ലംഘിച്ച് കൊണ്ട് വീടുകളിൽ വിവാഹം, ആഘോഷ പരിപാടികൾ, തുടങ്ങിയവ നടത്തുന്നവർക്കെതിരെയും കർശന
നടപടി എടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

അതേ സമയം രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു 34 രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ വിലക്ക്
തുടരുവാനും, വിദേശങ്ങളിൽ നിന്നും
എത്തുന്നവർക്ക് ഏർപ്പെടുത്തിയ 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി തുടരുവാനും തീരുമാനിച്ചിട്ടുണ്ട്
കോവിഡ് പ്രതിരോധ നിയമ ലംഘകർക്ക് ജയിൽ ശിക്ഷ ഉൾപ്പെടെ കർശ്ശന നടപടികൾ സ്വീകരിക്കും.
ആരോഗ്യ പ്രതിരോധ നടപടികൾ ലംഘിച്ച് കൊണ്ട് വീടുകളിൽ വിവാഹം, ആഘോഷ പരിപാടികൾ, തുടങ്ങിയവ നടത്തുന്നവർക്കെതിരെയും കർശന
നടപടി എടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

error: Content is protected !!