രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,330 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 220,455 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.65 ശതമാനമായി കുറഞ്ഞു. 9,079 ടെസ്റ്റുകളാണ് ഇന്നലെ നടത്തിയത്.വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന ഏഴുപേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,233 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.98 ശതമാനമാണ് . 1,439 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 204,978 കോവിഡ് മുക്തരായി. 14,244 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 246 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്