കുവൈത്ത് സിറ്റി: യാത്ര വിലക്ക് നേരിടുന്ന 34 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ വിവര ശേഖരണം നടത്താൻ കുവൈത്ത് ഒരുങ്ങുന്നു ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളിൽ നിന്നും സർക്കാർ ഏജൻസികളിൽനിന്നും പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കാൻ വെബ്സൈറ്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്
ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആവശ്യമായ എല്ലാ പ്രവാസികളെയും തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത് .
ഇതിൽ 34 നിരോധിത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ രജിസ്റ്റർ ചെയ്യാൻ അനുവദിക്കും, അതേസമയം ചില മന്ത്രാലയങ്ങൾ സ്പെഷ്യലൈസേഷനും തൊഴിലുകളും അനുസരിച്ച് പ്രവാസികളുടെ പേരും എണ്ണവും തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ വിദ്യാഭ്യാസ ആരോഗ്യ മന്ത്രാലയങ്ങളും ജീവനക്കാരുടെ അഭാവം നേരിടുന്നവരാണ്. രാജ്യത്തേക്ക് വരുന്ന കോവിഡ് നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് ക്വാറന്റൈൻ കാലാവധി 7 ദിവസമായി കുറയ്ക്കണമെന്ന നിർദേശം ഡി ജി സി എ സമർപ്പിച്ചതിനാൽ വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യാത്ര വിലക്കുള്ള 34 രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വിവരങ്ങൾ കുവൈത്ത് ശേഖരിക്കുന്നു

More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു