Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാത്ത ഒരു കാഴ്ചയാണ് കുവൈറ്റിലെ നിരത്തുകളിൽ ഇന്നലെ മുതൽ കാണുന്നത്. ഇന്ത്യൻ ദേശീയ പതാകയും ഇന്ത്യയിലെ അഭിമാന സ്മാരകങ്ങളും ആലേഖനം ചെയ്ത നൂറുകണക്കിന് ബസ്സുകളാണ് കുവൈറ്റിന്റെ നാനാഭാഗത്തും നിരത്തുകളിൽ ചീറിപ്പായുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധത്തിൻറെ അറുപതാം വാർഷികത്തിന്റെയും ഭാഗമായി ഇന്ത്യൻ എംബസിയുടെയും ഇന്ത്യൻ കൾചറൽ നെറ്റ്‌വർക്കിന്റെയും ആഭിമുഖ്യത്തിലാണ് ഈ വ്യത്യസ്ത പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
ബസ്സുകളുടെ ഔപചാരിക 'ഫ്ളാഗ് ഓഫ്' എംബസി അങ്കണത്തിൽ അംബാസഡർ സിബി ജോർജ് നിർവഹിച്ചു. കുവൈറ്റ് വാർത്താവിനിമയ മന്ത്രാലയ വിദേശ മാധ്യമ ഡയറക്ടർ മേസൻ അൽ-അൻസാരി വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യൻ കൾച്ചറൽ നെറ്റ്‌വർക്ക് ഭാരവാഹികളും എംബസി ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദേശീയ പതാകയും അഭിമാന സ്മാരകങ്ങളും ആലേഖനം ചെയ്ത ചിത്രങ്ങൾ മൂന്നാഴ്ച ബസ്സുകളിൽ പ്രദർശിപ്പിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്