അറബിക് സ്‌കൂളുകളിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചു . സ്‌കൂളുകളിൽ ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 70,000-ത്തിലധികം കുട്ടികളാണ് ആദ്യ ദിനം എലിമെന്ററി സ്‌കൂളുകളിൽ എത്തുക. ചൊവ്വാഴ്ചയോടെ മിഡിൽ സ്‌കൂളുകളിലും സെക്കൻഡറി സ്‌കൂളുകളിലുമായി നാല് ലക്ഷം വിദ്യാർഥികൾ എത്തുമെന്ന് അധികൃതർ പറഞ്ഞു. വിവിധ പരിപാടികളാണ് വിദ്യാർഥികളെ സ്‌കൂളുകളിൽ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ളത്.
എലിമെന്ററി ക്ലാസ്സുകളിലെ അധ്യയനം ഒരു ദിവസം മുമ്പേ ആരംഭിക്കുന്നതിനാൽ കുട്ടികൾക്ക് സ്‌കൂൾ പരിസ്ഥിതിയുമായി കൂടുതൽ പരിചയപ്പെടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികൾക്ക് പാഠപുസ്തക വിതരണം ആദ്യ ദിവസം തന്നെ ആരംഭിക്കുമെന്ന് മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
ആഗസ്ത് അവസാന വാരത്തോടെ മധ്യവേനൽ അവധി കഴിഞ്ഞു ഇന്ത്യൻ വിദ്യാലയങ്ങൾ അടക്കമുള്ള സ്വകാര്യ വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചിരുന്നു. അതിനിടെ സ്‌കൂൾ തുറക്കുന്നതോടെ ഗതാഗത കുരുക്ക് മുൻകൂട്ടി കണ്ട് വലിയ തയ്യാറെടുപ്പുകളാണ് ട്രാഫിക് വിഭാഗം നടത്തുന്നത്. ഗതാഗതം നിയന്ത്രിക്കാൻ പ്രധാന ഹൈവേകളിലും സ്‌കൂളുകൾക്ക് സമീപവും പട്രോളിംഗ് വാഹനങ്ങൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടമോ റോഡ് ബ്ലോക്കോ ഉണ്ടായാൽ വിവരം ട്രാഫിക് പട്രോളിംഗ് വിഭാഗത്തിന് കൈമാറുമെന്ന് അധികൃതർ അഭ്യർഥിച്ചു
ശരിയായ റോഡ് നിയമങ്ങളെ കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിനായി സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു , ഇത് ഗതാഗതക്കുരുക്ക് തടയാനും അപകടങ്ങൾ ഉണ്ടാകുന്നത് തടയാനും സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി . വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വിദ്യാഭ്യാസ ജീവനക്കാരെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഫീച്ചർ ചെയ്യുന്ന മീഡിയ കാമ്പയിൻ സ്കൂൾ അധ്യയന വർഷം മുഴുവൻ തുടരും എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട് ചെയ്തു .
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു