കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് പ്രവേശന വിലക്ക് നില നിൽക്കുന്ന
രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനു പദ്ധതിയുമായി
കുവൈത്ത് എയർവേയ്സ്, ജസീറ എയർ എന്നീ വിമാന കമ്പനികൾ രംഗത്ത്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട അധികാരികൾക്ക് ഇരു വിമാനക്കമ്പനികളും പദ്ധതി സമർപ്പിച്ചതായി കുവൈത്ത് എയർ വെയ്സ് ഡയറക്ടർ ബോർഡ്
ചെയർമാൻ ക്യാപ്റ്റൻ അലി മുഹമ്മദ് അൽ ദുഖാൻ വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗ
നിർദ്ദേശങ്ങൾക്ക് അനുസൃതമായി സമർപ്പിച്ച പദ്ധതി പ്രകാരം വിമാന താവളത്തിലെ നിർദ്ദിഷ്ട കെട്ടിടത്തിൽ വെച്ച് യാത്രക്കാരുടെ പി.സി.ആർ.പരിശോധന അടക്കമുള്ള ആവശ്യമായ ആരോഗ്യ പരിശോധനകൾ നടത്താൻ കഴിയും. കൂടാതെ പ്രവേശന വിലക്ക് നില നിൽക്കുന്ന
രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മറ്റൊരു രാജ്യം വഴിയല്ലാതെ കുവൈത്തിലേക്ക് നേരിട്ട്
പ്രവേശനം സാധ്യമാകുന്നതാണു പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാർ ക്വാരന്റെൻ
കാലാവധി കുവൈത്തിൽ വെച്ച് തന്നെ
പൂർത്തിയാക്കാനും സാധിക്കും.
ഈ നിർദ്ദേശം നടപ്പിലാക്കിയാൽ വിമാന കമ്പനികൾക്കും മറ്റ് സർക്കാർ മേഖലകളിലും സാമ്പത്തിക വരുമാനം
വർദ്ധിപ്പിക്കുന്നതിന് പുറമേ വിമാന താവളത്തിന്റെ പ്രവർത്തനം 24 മണിക്കൂർ നേരമായി വർദ്ധിക്കുവാൻ കാരണമാകുമെന്നും അദ്ദേഹം
ചൂണ്ടി കാട്ടി.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു