കുവൈറ്റ് സിറ്റി :കുവൈറ്റ് എയർവേയ്‌സ് ഒമാനിലെ സലാലയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുന്നു വാട്ടർ സല്യൂട്ട് നൽകിയും ദോഫാരി കുന്തിരിക്കത്തിന്റെ സുഗന്ധം പൂശിയും സ്വീകരിച്ചു . ശനി, ചൊവ്വ ദിവസങ്ങളിൽ കുവൈത്ത് എയർവേയ്‌സ് ആഴ്ചയിൽ രണ്ട് വിമാനങ്ങൾ സലാലയ്ക്കും കുവൈറ്റിനും ഇടയിൽ നടത്തുന്നുണ്ട്.
സലാല എയർപോർട്ട് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സലിം ബിൻ അവാദ് അലിയാഫെ കുവൈറ്റ് എയർവേയ്‌സ് വിമാനത്തെ സ്വീകരിച്ചു. ഒമാൻ എയർപോർട്ട്, സലാല എയർപോർട്ട്, ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം, റോയൽ ഒമാൻ പോലീസ്, മസ്‌കറ്റിലെ കുവൈറ്റ് എംബസി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ ഈ വർഷം കൂടുതൽ പേർ സലാലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സലാല എയർപോർട്ട് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലിം ബിൻ അവാദ് അൽ-യാഫെ ചടങ്ങിൽ പറഞ്ഞു.
തങ്ങളുടെ ശൃംഖല ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സലാലയിലേക്കുള്ള സർവീസ് ആരംഭിച്ചതെന്ന് കുവൈറ്റ് എയർവേയ്സ് സിഇഒ മെയ്ൻ റസൂക്കി പറഞ്ഞു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു