Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവിസ് രണ്ടാഴ്ചക്കകം വിപുലപ്പെടുത്തുമെന്ന് റിപ്പോർട്ട്. പുർണതോതിൽ പ്രവർത്തനം അനുവദിക്കുന്നതിനു വരെ സാധ്യതയുണ്ടന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. അടുത്ത ദിവസം ചേരുന്ന കോവിഡ് എമർജൻസി കമ്മിറ്റി യോഗം സ്ഥിതി വിലയിരുത്തും. ആരോഗ്യ
മന്ത്രാലയത്തിന്റെ നിലപാട് നിർണായകമാകും. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ്
ഈ വാർത്ത.
പ്രതിദിന പരമാവധി യാത്രക്കാരുടെ എണ്ണം 10000ത്തിൽ പരിമിതപ്പെടുത്തിയതിനാൽ ഇപ്പോൾ ടിക്കറ്റുകൾക്ക് വൻ നിരക്കാണ്. ഇന്ത്യ
യിൽനിന്ന് പ്രതിദിനം 768 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി കുവൈത്ത് എയർവേസും ജസീറ എയർവേസും പങ്കിടും. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ്. വിചാരിച്ച സമയത്ത് ടിക്കറ്റ്
ലഭിക്കുന്നില്ല. ദീർഘകാലമായി അവധിയെടുത്ത് നാട്ടിൽ പോകാത്ത പ്രവാസികൾ നിരവധിയാണ്. യാത്രാസൗകര്യങ്ങളിലെ അനിശ്ചിതത്വമാണ് ആളുകളെ പിന്തിരിപ്പിക്കുന്നത്.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു