Times of Kuwait
കുവൈറ്റ് സിറ്റി: വാക്‌സിൻ പുരോഗതിക്ക് അനുസരിച്ച് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ജൂൺ അവസാനത്തോടെ ക്രമേണ തുറക്കുമെന്ന് പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.വിമാനത്താവളം പ്രവർത്തനം പുനരാരംഭിക്കുമ്പോൾ, കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാർക്കും കുവൈത്തിന്റെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച നാല് വാക്സിനുകളായ – ഫൈസർ-ബയോടെക്, മോഡേണ, ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക, ജോൺസൺ & ജോൺസൺ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം നിർബന്ധമായും സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കുവൈറ്റിൽ അംഗീകാരമില്ലാത്ത കുത്തിവെപ്പ് ലഭിച്ചവരെ സംബന്ധിച്ചിടത്തോളം, അംഗീകൃത വാക്‌സിനുകളിൽ ഒന്നിന്റെ ഒരു ഡോസ് നൽകുന്നതിന് ഒരു പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട കൂട്ടിചേർത്തു.
ഫെബ്രുവരി 7 ന് സർക്കാർ നിരോധനം പുറപ്പെടുവിച്ചതിനെത്തുടർന്ന് ആണ് കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
ജനുവരി 1 മുതൽ കഴിഞ്ഞ ആറ് മാസമായി പ്രതിദിനം 1,000 യാത്രക്കാരെ വരെ വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നുള്ളു. എന്നാൽ മെയ് 22 ന് കുവൈറ്റ് വിമാനത്താവളം പ്രതിദിന യാത്രാ ശേഷി 5,000 യാത്രക്കാരായി ഉയർത്തി.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു