കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) ഏഴാം വാർഷികാഘോഷം ‘കോട്ടയം ഫെസ്റ്റ് 2023’ മെയ് 26 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടത്തുന്നു മുഖ്യ അഥിതിയായി മന്ത്രി ശ്രീ.വി.എൻ വാസവൻ , മുൻ മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷണൻ എന്നിവർ പങ്കെടുക്കും. കോവിഡ് മഹാമാരി കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് നിസ്വാർത്ഥ സേവനംഅനുഷ്ഠിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ആണ് പ്രദാനമായി എന്ന് ഭാരവാഹികൾ അറിയിച്ചു.ഒന്നാം വാർഷികത്തിൽ ഉദ്ഘാടനം ചെയ്ത കനിവ് എന്ന് പേരിട്ട വിദ്യാഭ്യാസ സഹായം ഇപ്പോഴും തുടർന്ന് പോകുന്നു. ഈ ഏഴാം വർഷത്തിൽ അത് കൂടുതൽ കുട്ടികൾക്ക് കൂടി എത്തിച്ചു കൊടുക്കാൻ ആണ് സംഘടന ഭാരവാഹികൾ പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് സംഘടനയുടെ നേതൃത്വത്തിൽ ആഹാര സാധനങ്ങൾ , മരുന്ന് എന്നിവ കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു. കുവൈറ്റിലും , നാട്ടിലും നിരവധി ചികിത്സാസഹായങ്ങൾ , കുവൈറ്റിൽ വന്ന് ജോലിയും, വിസയും ഇല്ലാതെ നാട്ടിൽ പോകാൻ സാധിക്കാത്തവർക്ക് ടിക്കറ്റ് നൽകി സഹായം ചെയ്യാൻ സംഘടനയ്ക്ക് സാധിച്ചു. കോട്ടയം ഫെസ്റ്റ് 2023 പോഗ്രാമിന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ദിവ്യ എസ് മേനോൻ , അരുൺ ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മ്യൂസിക് ലൈവ് ഷോ യും, സിനിമ കോമഡി താരം സംക്രാന്തി നസീറും അവതരിപ്പിക്കുന്ന കോമഡിഷോയും ,കൂടാതെ കുവൈറ്റിലെ കലാകാരന്മാരുടെ നൃത്താവിഷ്കാരവും അരങ്ങിലെത്തുന്നുമെന്ന് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ പ്രോഗ്രാമിലേക്ക് എല്ലാ നല്ലവരായ ആളുകളെയും സ്വാഗതം ചെയ്യുന്നു. അനൂപ് സോമൻ (പ്രസിഡണ്ട്), ജസ്റ്റിൻ ജെയിംസ് (ജനറൽ സെക്രട്ടറി), സുമേഷ് ടി സുരേഷ് (ട്രഷറർ ),ഡോജി മാത്യു (പ്രോഗ്രാം കൺവീനർ),സെനി നിജിൻ (വനിത ചെയർ പേഴ്സൺ .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്