കുവൈത്ത്സിറ്റി : കണ്ണൂര്‍ എക്സ്പാറ്റ്സ് അസോസിയേഷന് കുവൈറ്റിന്റെ (കെ.ഇ.എ )പത്താം വാര്‍ഷികത്തോടു അനുബന്ധിച്ചു ”കോലത്തുനാട് മഹോത്സവം-2022” അതിവിപുലമായ രീതിയില്‍ ആഘോഷിച്ചു.അബ്ബാസിയ ഇന്ത്യന്‍
സെന്‍ട്രല്‍ സ്കൂളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോലത്തുനാട് മഹോത്സവും അതിന്റെ ഭാഗമായി ഒരുക്കിയ കെ.ഇ.എ സ്റ്റാര്‍ സിംഗര്‍ കോമ്പറ്റീഷനും അരങ്ങേറിയത്. കെ.ഇ.എ വനിതാ വിഭാഗത്തിന്റെ നേത്യത്വത്തില്‍ താലപ്പൊലിയേന്തിയ അംഗങ്ങളും,ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് അതിഥികളെ വരവേറ്റത്. പ്രസിഡന്റ് റോയ് ആന്‍ഡ്രൂസ് ന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സാംസ്കാരിക സമ്മേളനം ഭൂട്ടാന് അംബാസിഡര്‍ ചിതന് ടെന്‍സില്‍ ഉത്ഘാടനം നിര്‍വഹിച്ചു.
Gods own country-യായ കേരളം, ലോകത്തിലെ പത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ വരുമെന്ന് പറഞ്ഞ ചിതന് ടെന്‍സില്‍,താന്‍ 1976 മുതല്‍ നാല് തവണ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടന്നും വ്യക്തമാക്കി.തന്റെ ഇംഗ്ലീഷ് അധ്യാപകര്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നുവെന്നും ഇപ്പോഴും നിരവധി മലയാളി അധ്യാപകര്‍ ഭൂട്ടാനിലുണ്ടന്നും അംബാസിഡര്‍ കൂട്ടിചേര്‍ത്തു.
ചടങ്ങില്‍,പ്രശസ്ത സംഗീത സംവിധായകന് കാവാലം ശ്രീകുമാര്‍ ,സിനിമ-സീരിയല്‍ താരമായ ശ്രീധന്യ,ബഹ്റൈന്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ രാംദാസ് എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ മുന്‍കാലങ്ങളിലെ പ്രവര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു റിപ്പോര്‍ട്ടും ദൃശ്യാവിഷ്കാരത്തിലൂടെ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.കുവൈറ്റിലെ പ്രമുഖ നൃത്ത സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന രംഗപൂജയും തുടര്‍ന്ന്, മലയാള മണ്ണിന്റെ തനിമയും-പരമ്പരാഗത കലാരൂപമായ കഥകളിയും മോഹിനിയാട്ടവും കാണികളില്‍ ആവേശം പകര്‍ന്നു.
മയക്ക്മരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ അണിചേരുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ”ഫ്ളാഷ്് മൂവും” അവതരിപ്പിച്ചു. തുടര്‍ന്ന്, യുവതി-യുവാക്കളുടെ ഹരമായ അനാമികയുടെയും ഭാഗ്യരാജിന്റെയും നേത്യത്വത്തില്‍ നടന്ന ഗാനമേള
സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ”കോലത്തുനാട് മഹോത്സവമാക്കി”.
കുവൈറ്റിലെ ഏറ്റവും വലിയ ലൈവ് സ്റ്റാര്‍ സിംഗര്‍ മത്സരമയ ”കെ.ഇ.എ സ്റ്റാര്‍ സിംഗര്‍ 2022” മൂന്നാം എഡിഷന് മല്‍സരത്തിലെ വിജയികളെയും തെരഞ്ഞെടുത്തു.
കുവൈറ്റിലെ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നേതൃത്സ്ഥാനസം വഹിക്കുന്നവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ലോക കേരള സഭാംഗമായി തെരഞ്ഞെടുത്ത അസോസിയേഷന് വനിതാ അംഗം ഉണ്ണിമായ ഉണ്ണികൃഷ്ണനെ പ്രോഗ്രാം ചീഫ് കോഡിനേറ്റര്‍ ഷെറിന് മാത്യു പൊന്നാടയും മോമെന്റോയും നല്കി ആദരിച്ചു.ജനറല്‍ സെക്രട്ടറി ദീപു അറക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ സന്തോഷ് കുമാര്‍, വനിതാ ചെയര്പേഴ്സന് സോണിയ ജയകുമാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.ഇ.എ ട്രഷറര്‍ ഹരിന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു.
More Stories
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു