കുവൈറ്റ് സിറ്റി : കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ്റ(KEA) വാർഷിക ജനറൽ ബോഡിയോഗം അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് ചേർന്നു സംഘടനയുടെ ആക്ടിംഗ് പ്രസിഡണ്ട് രൂപേഷ് തോട്ടത്തിലിൻ്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപദേശക സമിതി അംഗംസുശീല ,വനിതാ ചെയർപേഴ്സൺ വനജ രാജൻ , അജിത് പൊയിലൂർ ,മധു മാഹി ജയകുമാർ, സുധീർ , എന്നിവർ സംസാരിച്ചു സംഘടനയുടെ ജനറൽ സെക്രട്ടറി വിനയൻ അഴീക്കോട് സ്വാഗതവും ട്രഷറർ വിനോദ് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി (പ്രസിഡണ്ട് ) അബ്ദുൽ കരീമിനെയും (ജനറൽ സെക്രട്ടറി) വിനയൻ അഴീക്കോടിനെയും, (ട്രഷറർ) വിനോദിനെയും (വനിതാ ചെയർപേഴ്സൺ) വനജ രാജനെയും വീണ്ടും തിരഞ്ഞെടുത്തു .
നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഉപദേശക സമിതി അംഗം സുശീലയ്ക്ക് കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ്റ സ്നേഹോപഹാരം പ്രസിഡണ്ട് അബ്ദുൽ കരീം കൈമാറി .ജനറൽ ബോഡി മീറ്റിങ്ങില് ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും സൗഹൃദ വിരുന്നൊരുക്കിയുമാണ് പുതുവർഷത്തെയും ക്രിസ്മസിനെയും വരവേറ്റത്.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകളുണർത്തുന്ന ക്രിസ്തുമസ് വേളയിൽ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്, ന്യൂ ഇയർ ആശംസകൾ. നേർന്നു. യോഗം പിരിഞ്ഞു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്