കുവൈത്ത് സിറ്റി: കുവൈത്ത് കത്തോലിക്കാ കോൺഗ്രസിന്റെ ( KCC KUWAIT) ഓണാഘോഷ പരിപാടികളുടെയും കുടുംബ സംഗമത്തിന്റെയും ഔദ്യോഗിക ഫ്ലെയർ പ്രകാശനം ശ്രീ തോമസ് ചാഴികാടൻ എംപി നിർവഹിച്ചു
കുവൈറ്റിലെ സീറോ മലബാർ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23ന് കുവൈറ്റിലെ അബ്ബാസിയായില് നടക്കുന്ന ഓണാഘോഷ പരിപാടികളുടെയും കുടുംബ സംഗമത്തിന്റെയും ഔദ്യോഗിക ഫ്ലെയർ പ്രകാശന ഉദ്ഘാടനം കോട്ടയം അതിരൂപതാംഗവും കോട്ടയം പാർലമെൻറ് മണ്ഡലത്തിന്റെ ബഹുമാനപ്പെട്ട എം.പി. യുമായ ശ്രീ തോമസ് ചാഴികാടൻ കുവൈറ്റ് ആസ്പയർ ഇന്ത്യൻ സ്കൂളിൽ വെച്ച് നിർവഹിക്കുകയുണ്ടായി
കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചും ഓണാഘോഷ പരിപാടികൾക്ക് ആശംസകൾ നേർന്നും ബഹുമാനപ്പെട്ട ശ്രീ തോമസ് ചാഴികാടൻ എംപി സംസാരിക്കുകയുണ്ടായി.കുവൈറ്റ് കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് ആന്റോ മാത്യു കുമ്പിളുമൂട്ടിൽ, ജനറൽ സെക്രട്ടറി മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പിള്ളി, ട്രഷറർ പോൾ ചാക്കോ പായിക്കാട്ട്, കെസിസി ചീഫ് കോർഡിനേറ്റർ ബെന്നി സെബാസ്റ്റ്യൻ പാറേക്കാട്ട് പുത്തൻപുരയിൽ ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജയിക്കബ് ആൻറണി വലിയവീടൻ, റോയ് ജോൺ പൂവത്തിങ്കൽ, ജയ്സൺ ഔസേപ്പ് പെരേപ്പാടൻ, സുനിൽ ചാക്കോ. പവ്വംചിറ, അനൂപ് ജോസ് ചേന്നാട്ട് ,കെ സി സി ഓണാഘോഷ കമ്മിറ്റി കൺവീനർ റോയി ചെറിയാൻ കണിചേരിൽ എന്നിവർ അടക്കമുള്ള നിരവധി പേർ സന്നിഹിതരായിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്