കുവൈറ്റ്: ജോയ്ആലുക്കാസ് കുവൈറ്റ് റീജിയണൽ മാനേജർ വിനോദ്‌കുമാറിന്റെ നേതൃത്വത്തിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ, ജോയ്ആലുക്കസിന്റെ നവീകരിച്ച അതിവിശാലമായ അൽ റായ് ഷോറൂമിലാണ് വനിതാദിന ആഘോഷപരിപാടികൾ നടന്നത്. പരിപാടിയിൽ മുഖ്യാതിഥിയായി, കുവൈറ്റിലെ പ്രശസ്ത അർബുദ രോഗ വിദഗ്ധ ഡോക്ടർ സുസോവന സുജിത്കുമാർ വനിതാദിനസന്ദേശം നൽകി. കുവൈറ്റിലെ പ്രശസ്തമായ സംഘടനകളുടെ നേതൃസ്ഥാനം അലങ്കരിക്കുന്ന വനിതകളെ മൊമെന്റോകൾ നൽകി ആദരിച്ചു. ഇത്തരത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ നേതൃത്വപാടവം അംഗീകരിച്ചുകൊണ്ടും ആദ്യമായിട്ടാണ് വനിതകളെ ആദരിക്കുന്നതെന്നും അതിനു നേതൃത്വം കൊടുത്ത ജോയ്ആലുക്കാസിനെയും അതിന്റെ മാനേജ്മെന്റിനെയും അഭിനന്ദിക്കുന്നുവെന്നും ഡോക്ടർ തന്റെ വനിത ദിന സന്ദേശത്തിൽ പറഞ്ഞു.
വനിതശാക്തീകരണം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള കൂടുതൽ പ്രവർത്തനങ്ങൾ ജോയ്ആലുക്കാസ് ഗ്രൂപ്പ് വിഭാവനം ചെയ്യുന്നതായി, ജോയ്ആലുക്കാസ് ജ്വല്ലറി റീജിയണൽ മാനേജർ വിനോദ് കുമാർ പറഞ്ഞു.
ജോയ്ആലുക്കാസ് ജ്വല്ലറി സ്ഥാപനത്തിലെ വനിത അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്