Times of Kuwait
കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈറ്റിലേക്ക് പ്രവേശന വിലക്കില്ലെന്ന് വ്യോമയാന വകുപ്പ് മേധാവി. എന്നാൽ, നിലവിൽ ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാനസർവീസുകൾ ഇല്ല. കുവൈറ്റ് അംഗീകൃത വാക്സിനുകൾ എടുക്കുകയും ഇമ്മ്യൂൺ ആപ്ലിക്കേഷനിൽ ഗ്രീൻ കളർ സ്റ്റാറ്റസ് നേടുകയും ചെയ്ത ഇന്ത്യക്കാർക്ക് ഓഗസ്റ്റ് 1 മുതൽ മറ്റൊരു രാജ്യത്ത് പ്രവേശിച്ച ട്രാൻസിറ്റ് ഫ്ലൈറ്റ് കുവൈത്തിൽ പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ യൂസഫ് സുലൈമാൻ അൽ ഫൗസാൻ പറഞ്ഞു. ഇന്നലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
72 മണിക്കൂർ സാധുതയുള്ള പി സി ആർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്കാർ ഹാജരാക്കണം.ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനം തുറക്കുന്നതിനെക്കുറിച്ച് സിവിൽ ഏവിയേഷൻ അധികൃതർ ചർച്ച നടത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്