Times of Kuwait
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസ്സി ഓപ്പൺഹൗസ് ഇൗ മാസം 26 ന്.
‘ ഇന്ത്യയിലെ കോവിഡ് സാഹചര്യവും
വിദേശ സഹായ’വുമെന്ന വിഷയത്തിൽ ആയിരിക്കും ഇത്തവണ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുക. കുവൈത്തിലെ ഇന്ത്യൻ
പ്രവാസികൾക്ക് പങ്കെടുക്കാം.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ കുവൈത്ത് ഗവൺമെന്റ് ഓക്സിജൻ ഉൾപ്പെടെയുള്ള സഹായം നൽകിയിരുന്നു. ഓപ്പൺ ഹൗസിൽ നിർദ്ദേശങ്ങളോ ചോദ്യങ്ങളോ ഉന്നയിക്കാൻ താത്പര്യം ഉളളവർ
പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി
നമ്പർ, കുവൈത്തിലെ കോൺടാക്റ്റ് നമ്പർ, വിലാസം രേഖപ്പെടുത്തി community.kuwait@mea.gov.in ഇമെയിൽ അയക്കണമെന്ന് എംബസ്സി അറിയിച്ചു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു