Times of Kuwait
കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസിന് ആഴ്ചയിൽ 5528 സീറ്റ് അനുവദിച്ച് കുവൈത്ത് വ്യോമയാന വകുപ്പ്. ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും പങ്കിട്ടെടുക്കും. ഇന്ത്യൻ വിമാന കമ്പനികളുടെ
വിഹിതം വീതിച്ചുനൽകാൻ കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി
യൂസുഫ് അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന് അയച്ച കത്തിൽ നിർദേശിച്ചു.
ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് രാവിലെ കൊച്ചിയിൽ നിന്ന് എത്തി. ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസിന് വിലക്ക്ഏർപ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ് ഇപ്പോൾ സർവീസ് ആരംഭിക്കുന്നത്.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.