Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈത്തിലെത്തി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് അദ്ദേഹം ഇന്ന് വൈകിട്ട് കുവൈത്തിൽ എത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് അദ്ദേഹം കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഇത് തൽസമയം പ്രക്ഷേപണം ചെയ്യും.
കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് കുവൈത്തിൽ നിന്നും ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നൽകിയിരുന്നു. അതിനുള്ള കൃതജ്ഞത ഇന്ത്യൻ വിദേശകാര്യ മന്ത്രി ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നാണ് സൂചന. ഒപ്പം, ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുവൈറ്റിലെ ഇന്ത്യൻ സമൂഹം.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു