Times of Kuwait
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ‘ നീറ്റ്’ പരീക്ഷയ്ക്ക് വേദിയാവുക ഇന്ത്യൻ എംബസി . സെപ്റ്റംബർ 12നാണ് നീറ്റ് പരീക്ഷ നടക്കുക. ഇന്ത്യൻ വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും ദീർഘകാല ആവശ്യമായിരുന്നു രാജ്യത്ത് പരീക്ഷ എഴുതുവാൻ അവസരം ഒരുക്കുക എന്നത് . അംബാസഡർ സിബി ജോർജ്ജിന്റെ ശ്രമഫലമായാണ് ഇത്തവണ കുവൈറ്റിൽ പരീക്ഷാകേന്ദ്രം അനുവദിച്ചത്.
എന്നാൽ, നീറ്റ് പരീക്ഷാ കേന്ദ്രമായി കുവൈറ്റ് ലഭിക്കുകയും, എന്നാല്‍ കുവൈറ്റിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം ഇന്ത്യയിലെ ഏതെങ്കിലും നഗരത്തിലോ ദുബായിലേക്കോ പരീക്ഷാകേന്ദ്രം മാറ്റാനുള്ള അനുമതി ലഭ്യമായിട്ടുണ്ട്.
കുവൈറ്റില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് fs.kuwait@mea.gov.in, edu.kuwait@mea.gov.in എന്ന ഇ-മെയിലുകള്‍ വഴി ആശയവിനിമയം നടത്താം.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.