Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈത്ത് സിറ്റി: അടിയന്തര സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്താനായി പ്രവാസി സംഘടനകളെ ഉൾപ്പെടുത്തി ഇന്ത്യൻ എംബസി സന്നദ്ധ സംഘം രൂപീകരിക്കുന്നു. പ്രവാസി സംഘടനകളുടെ സഹകരണത്തോടെ സേവന സന്നദ്ധരായ ഒരുകൂട്ടം ആളുകളെ സജ്ജരാക്കിനിർത്താനാണ് ഉദ്ദേശിക്കുന്ന
ത്. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച എംബസി പ്രവാസി സംഘടനകളുടെ ഓൺലൈൻ യോഗം വിളിച്ചു. നിസ്വാർഥരും സത്യസന്ധരുമായ സന്ന
ദ്ധ പ്രവർത്തകരുടെ പേര് നിർദേശിക്കാൻ സംഘടനകളോട് അംബാസഡർ ആവശ്യപ്പെട്ടു.അതേസമയം, സന്നദ്ധ പ്രവർത്തകൻ എന്ന പദവി ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ എംബസിയുടെ കർശന നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വളൻറിയർമാരായിരുന്ന ചിലരെ സംബന്ധിച്ച് ആക്ഷേപം ഉണ്ടായിട്ടുണ്ട്. ഇത് ആവർ
ത്തിക്കാൻ അനുവദിക്കില്ല.
സന്നദ്ധ പ്രവർത്തനത്തിന് എംബസിയുടെ മാർഗനിർദേശം ഉണ്ടാകും. പ്രത്യേകാധികാരമല്ല സന്നദ്ധ പ്രവർത്തക പദവി. സാധാരണക്കാരെ സഹായിക്കാനുള്ള അവസരം മാത്രമാണെന്ന് അംബാസഡർ സിബി ജോർജ് കൂട്ടിച്ചേർത്തു. ഇന്ത്യക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ച് കുവൈത്ത് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും വൈകാതെ നേരിട്ടുള്ള യാത്രാസൗകര്യങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്