കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ കുവൈത്ത് സിറ്റിയിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് കേന്ദ്രത്തിലെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.കോൺസുലാർ അറ്റസ്റ്റേഷൻ, പാസ്‌പോർട്ട്, വിസ എന്നിവയ്ക്കായി കുവൈറ്റ് സിറ്റിയിലെ എംബസിയുടെ ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ പുതുക്കിയ പ്രവൃത്തി സമയം ശനി മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ രാത്രി 9.30 വരെയും. വെള്ളിയാഴ്ച്ച ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 9.30 വരെയും കേന്ദ്രം പ്രവർത്തിക്കും. അടിയന്തര കോൺസുലർ സേവനങ്ങൾ ഏത് സമയത്തും ലഭ്യമാക്കുമെന്ന് എംബസി വാർത്തകുറിപ്പിൽ അറിയിച്ചു.
ബി.എൽ.എസ് ഔട്ട്സോഴ്സ് കേന്ദ്രം കുവൈറ്റ് സിറ്റിയിലെ അലി അൽ-സേലം സ്ട്രീറ്റിലെ ജവഹറ ടവറിലെ മൂന്നാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.
ഫഹാഹീലിലെയും ജലീബ്-അൽ ഷുവൈഖിലെയും എംബസിയുടെ BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞുകിടക്കും. കൂടുതൽ അന്വേഷണങ്ങൾ/സഹായം ആവശ്യമെങ്കിൽ,ദയവായി BLS ഹെൽപ്പ് ലൈൻ നമ്പറുകളിൽ +965 2221 1228 (ഫോൺ) അല്ലെങ്കിൽ +965 6550 6360 (വാട്സാപ്പ് ) ബന്ധപ്പെടുക .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്