Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും 11 സൈനികോദ്യോഗസ്ഥരുടെയും അപകട മരണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. സൈനിക രംഗത്തെ ദീർഘകാല അനുഭവ സമ്പത്ത് രാജ്യത്തിനായി പ്രയോജനപ്പെടുത്തുകയും സൈന്യത്തെ ആധുനികവത്കരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും നേതൃത്വം നൽകുകയും ചെയ്ത ബിപിൻ റാവത്തിന്റെ സേവനങ്ങൾ രാജ്യത്തിന് മറക്കാൻ കഴിയില്ലെന്ന് അംബാസഡർ സിബി ജോർജ് അനുശോചന പ്രസംഗത്തിൽ പറഞ്ഞു. മരിച്ചവർക്ക് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ആദരാഞ്ജലികൾ അർപ്പിക്കുന്നു.പരിക്കേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് എളുപ്പത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുകയും ചെയ്യുന്നതായി അംബാസഡർ കൂട്ടിച്ചേർത്തു.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് അനുശോചന സന്ദേശം അറിയിച്ചിരുന്നു. നിരവധി കുവൈത്തി സുഹൃത്തുക്കളും വിവിധ രാജ്യക്കാരും തനിക്ക് അനുശോചന സന്ദേശം അറിയിച്ചതായി അംബാസഡർ പറഞ്ഞു. എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ ജനറൽ ബിപിൻ റാവത്തിന്റെ ചിത്രത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി