തോമസ് ആനമുടി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ത്യൻ സംസ്കാരത്തിൻറെ പ്രൗഢി വിളിച്ചോതി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘സ്പ്ലെണ്ടഴ്സ്ഓഫ് ഇന്ത്യ’ ഫെസ്റ്റിവൽ സംഘടിപ്പിച്ചു . ഇന്ത്യൻ എംബസി, നാഷനൽ
കൗൺസിൽ ഫോർ കൾച്ചർ, ആർട്ട് ആൻഡ് ലിറ്ററേച്ചറുമായി സഹകരിച്ച്
സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തത്താലും വൈവിധ്യമാർന്ന പരിപാടികളാലും ശ്രദ്ധ നേടി.
ദാർ അൽ-അതർ അൽ ഇസ്ലാമിയ്യ മ്യൂസിയം-യർമുക്ക്കൾച്ചറൽ സെന്ററിൽ ശനിയാഴ്ച രാവിലെ 11ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ സ്വാതന്ത്യം നേടി ഒരു നൂറ്റാണ്ട് തികയാൻ ഇനി
25 വർഷമാണുള്ളത്. ഇപ്പോൾ മുതൽ നാം അത് ആഘോഷിക്കുകയാണ്. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടേതുകൂടിയാണ് ഈ കാലം.ഇന്നത്തെ പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ ഉത്സവം കുവൈത്തിലെ വിവിധ
സ്കൂളുകളിൽ പഠിക്കുന്ന 50,000 ഇന്ത്യൻ വിദ്യാർഥികൾക്ക് സമർപ്പിക്കുന്നതായും അംബാസഡർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രണ്ടുവർഷത്ത പ്രതിസന്ധി നിറഞ്ഞ വിദ്യാർഥി ജീവിതത്തിന് ശേഷം കുട്ടികൾക്ക്
പൂർണ തോതിൽ സ്കൂളിൽ നേരിട്ട് അധ്യയനം നടത്താൻ സാഹചര്യം ഒതുങ്ങുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് ഭരണ നേതൃത്വം, നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട് ആൻഡ് ലിറ്ററേച്ചർ അധികൃതർ, ദാർ അൽ-അതർ അൽ ഇസ്ലാമിയ്യമ്യൂസിയം അധികൃതർ, ശൈഖ ഹസ്സ സബാഹ് അൽ സാലിം അസ്സബാഹ്, സ്ടാളുകൾ സജ്ജീകരിച്ച ബിസിനസ് സ്ഥാപനങ്ങൾ, കലാകാരന്മാർ,മറ്റു പിന്തുണ നൽകിയവർ എന്നിവർക്കെല്ലാം സിബി ജോർജ് നന്ദി അറിയിച്ചു.
More Stories
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു