Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തപ്പെടുന്ന പ്രവാസികളുടെ പ്രതികരണ വേദിയായ ഓപൺ ഹൗസിന്റെ ജൂലൈ മാസത്തിലെ മീറ്റിംഗ് 28 ബുധനാഴ്ച വൈകീട്ട് 3.30ന് നടക്കും. കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആയിരിക്കും മീറ്റിംഗ് സംഘടിപ്പിക്കുക. ഓപൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും.
കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ തിരിച്ചുവരവ്, ഇന്ത്യൻ കമ്യൂണിറ്റി
വെൽഫെയർ ഫണ്ടിൽനിന്നുള്ള സഹായം, മരണ രജിസ്ട്രേഷൻ എന്നിവയാണ് അടുത്ത ഓപൺ ഹൗസിലെ ചർച്ച വിഷയങ്ങൾ. ഈ വിഷയങ്ങളിലെ അന്വേഷണങ്ങൾക്ക് അംബാസഡർ മറുപടി പറയും. സും ആപ്ലിക്കേഷനിൽ 999 7899 3243 എന്ന ഐഡിയിൽ 512609 എന്ന പാസ്കോഡ് ഉപയോഗിച്ച് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാവുന്നതാണ്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്