Times of Kuwait
കുവൈറ്റ് സിറ്റി : നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കായി ‘രജിസ്ട്രേഷൻ ഡ്രൈവു’മായി കുവൈത്ത് ഇന്ത്യൻ എംബസി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 16 മുതൽ കുവൈറ്റിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയത് മൂലമാണ് അവധിക്ക് നാട്ടിൽ പോയ പലർക്കും മടങ്ങാൻ സാധിക്കാതെ വന്നത്. തിരികെ വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായി ആണ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.
https://forms.gle/nSoMBe9Nyk5uu3dHA
എന്ന ലിങ്ക് വഴി ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് ഇന്ത്യൻ എംബസി ഇന്ന് ഔദ്യോഗികമായിഅറിയിച്ചു.
നിലവിൽ വിവരശേഖരണത്തിന് വേണ്ടി മാത്രമായാണ് രജിസ്‌ട്രേഷന്‍ ഡ്രൈവ് ഒരുക്കുന്നത്.
കൂടുതൽ വിവരങ്ങള്‍ എംബസിയുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവയ്ക്കുന്നതാണ്. അതുകൊണ്ട് എംബസിയുടെ എന്ന വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ പേജുകളും (Twitter: @indembkwt, Facebook: @indianembassykuwait) പിന്തുടരണമെന്നും എംബസി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: cw1.kuwait@mea.gov.in
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു