കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ ഫഹാഹീലിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് കേന്ദ്രം ജൂൺ 15 ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് പ്രവർത്തിക്കുക. വെള്ളിയാഴ്ച ദിവസങ്ങളിൽ അവധിയാരിക്കും . വൈകീട്ട് 5.15 വരെ മാത്രമേ സന്ദർശകർക്ക് ടോക്കൺ നൽകൂ. ഫഹാഹീൽ മക്ക സ്ട്രീറ്റിൽ അൽ അനൂദ് ഷോപ്പിങ് കോംപ്ലക്സിലെ മെസനൈൻ ഫ്ലോറിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
കുവൈത്ത് സിറ്റിയിലെ ഔട്ട്സോഴ്സ് കേന്ദ്രം ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ രാത്രി 9.30 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2.30 മണി മുതൽ രാത്രി 9.30 മണി വരെ പ്രവർത്തിക്കും. 8.45 വരെയേ ടോക്കൺ നൽകൂ.
ജലീബ് അൽ ശുയൂഖിലെ ബി.എൽ.എസ് കേന്ദ്രം മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ അടഞ്ഞുകിടക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്