Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച നിർധനരായ
ഇന്ത്യക്കാരുടെ ആശ്രിതർക്ക് സഹായധനം ലഭ്യമാക്കിത്തുടങ്ങി. ആദ്യഘട്ടമായി 65 പേരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം നൽകിയതായി അംബാസഡർ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അറിയിച്ചു. ഇന്ത്യൻ കമ്യൂണിറ്റി
സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് എംബസി സഹായധനം ലഭ്യമാക്കിയത്. ജൂലൈ 28ന് എംബസിയിൽ നടന്ന ഓപൺ ഹൗസിലാണ് അംബാസഡർ സഹായം പ്രഖ്യാപിച്ചത്.
രണ്ടാഴ്ചക്കകം ആദ്യഘട്ട പട്ടിക തയാറാക്കി തുക കുടുംബത്തിന് എത്തിച്ചത് മികച്ച നേട്ടമാണ്. എംബസിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓരോ കേസുകളും പരിശോധിച്ചാണ് ആദ്യഘട്ട ഗുണഭോ
ക്താക്കളെ കണ്ടെത്തിയത്.
120 ദിനാറിൽ കുറവ് ശമ്പളം ഉണ്ടായിരുന്ന കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച മുഴുവൻ ഇന്ത്യക്കാരുടെയും ആശ്രിതർക്ക് സഹായം ലഭ്യമാക്കും.ഗാർഹികത്തൊഴിലാളികൾക്ക് മാത്രമല്ല 120 ദിനാറിൽ കുറവ് ശമ്പളമുള്ള കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച മുഴുവൻ പേർക്കും സഹായം ലഭിക്കും. നൂറിലേറെ പേർ ഇതുവരെ അത്തരത്തിൽ ഉണ്ടെന്നാണ് വിവരം.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.