ജഹ്‌റയിൽ നടന്ന ക്യാമ്പിൽ വൈദ്യപരിശോധനയും സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വീട്ടുപടിക്കൽ കോൺസുലാർ സേവനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളുടെ ബാഗമായി ഇന്ത്യൻ എംബസി ജഹറയിൽ കോൺസുലാർ ക്യാമ്പ് നടത്തി. രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നുവരെ നടന്ന ക്യാമ്പിൽ നിരവധി പെർ സേവനങ്ങൾ പ്രയോജനപ്പെടുത്തി. അംബാസഡർ ഡോ. സ്വൈക മറ്റ് എംബസി ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിക്കുകയും ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ജഹ്‌റ വഹാ ഏരിയയിൽ ബോക്സ് നമ്പർ-2, സ്ട്രീറ്റ് നമ്പർ -6,ഹൗസ് നമ്പർ -2 ലെ ഡോഡി കിഡ്‌സ് നഴ്‌സറിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പാസ്പോർട്ട് പുതുക്കൽ (ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ, ഫോട്ടോ എടുക്കൽ ), റിലേഷൻഷിപ് സെര്ടിഫിക്കറ്, ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്ട്, ജനറൽ പവർ അറ്റോണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റു പൊതു രേഖകളുടെ സാക്ഷ്യ പെടുത്തൽ എന്നിവക്കെല്ലാം ക്യാമ്പിൽ സൗകര്യം ഒരുക്കിയിരുന്നു.
രേഖകളും സർട്ടിഫിക്കറ്റുകളും ക്യാമ്പിൽ വച്ചുതന്നെ അറ്റെസ്റ് ചെയ്തു വാങ്ങാനും അപേക്ഷകർക്കായി ഇന്ത്യൻ ഡോക്ടർസ് ഫോറം (ഐ .ഡി .എഫ് ) സഹകരണത്തോടെ സൗജന്യ വൈദ്യ പരിശോധനയും ക്യാമ്പിൽ സംഘടിപ്പിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു