കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘മില്ലറ്റ്‌സ് വീക്ക്’ സമാപിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അമീരി ദിവാൻ അണ്ടർ സെക്രട്ടറി മാസിൻ ഈസ അൽ എസ്സ മുഖ്യാതിഥിയായിരുന്നു.ദേശീയ, വിമോചന ദിനത്തോടനുബന്ധിച്ച് കുവൈറ്റ് ജനതയ്ക്കും സർക്കാരിനും അംബാസഡർ ഡോ. ആദർശ് സൈ്വക ആശംസകൾ നേർന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മില്ലറ്റുകളുടെ പ്രാധാന്യം അംബാസഡർ ചൂണ്ടിക്കാട്ടി.
വാരാഘോഷഭാഗമായി പോസ്റ്റർ മത്സരം, ക്വിസ് മത്സരം, ബോധവത്ക്കരണ കാമ്പയിൻ തുടങ്ങി മറ്റു പരിപാടികളും സംഘടിപ്പിച്ചിരുന്നു. മുഖ്യാതിഥിയും അംബാസഡറും മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്