Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസി കൂടുതൽ ജനകീയമാകുന്നു. എംബസിയിലെ സേവനങ്ങൾ കാര്യക്ഷമമാക്കാൻ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നതായി ഇന്ന് പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.
പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുവാൻ പ്രത്യേക ഫോമുകൾ എംബസിയിലും മൂന്ന് പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം amboff.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലും നിർദേശങ്ങൾ സമർപ്പിക്കാൻ അവസരം ഉണ്ട്. നിലവിൽ ഇംഗ്ലീഷിൽ ആണെങ്കിലും പ്രാദേശിക ഭാഷകളിൽ ഉടൻതന്നെ ഇത് ലഭ്യമാകും.
മലയാളിയായ അംബാസഡർ സിബി ജോർജ് ചുമതലയേറ്റ ശേഷം വൻ പരിഷ്കാരങ്ങളാണ് ഇന്ത്യൻ എംബസിയിൽ കൈകൊണ്ടത്. എംബസിയിൽ വരുന്ന എല്ലാവരെയും അതിഥികളായ സ്വീകരിക്കണം എന്ന പ്രത്യേകം നിർദ്ദേശത്തിന് പുറമേ തൊഴിൽ പരാതിയുമായി എത്തുന്നവർക്ക് സൗജന്യ ഫുഡ് കിറ്റ് വിതരണ പദ്ധതിയും എംബസിയിൽ ആരംഭിച്ചിരുന്നു. പാസ്പോർട്ട് അപേക്ഷകളിൽ നിരവധി പരാതികൾ ഉയർന്നപ്പോൾ അംബാസഡർ സിബി ജോർജ്ജ് സേവന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനയും നടത്തിയിരുന്നു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു