കുവൈറ്റ് സിറ്റി : ഒക്‌ടോബർ 7-ന് ഹോട്ടൽ റീജൻസിയിൽ നടന്ന ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം (ഐഡിഎഫ്) വാർഷിക പൊതുയോഗം രണ്ടുവർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ ടീമിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.
ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറത്തിന്റെ പുതിയ ടീം: ഡോ. ദിവാകര ചളുവയ്യ (പ്രസിഡന്റ്); സമീർ ഹുമദ്, ഡോ. അനന്തപ്രിയ (വൈസ് പ്രസിഡന്റുമാർ), ഡോ. തോമസ് കോശി ജോർജ് (ജനറൽ സെക്രട്ടറി), ഡോ. അശോക് ദേബ് (ജോയിന്റ് ജനറൽ സെക്രട്ടറി), ഡോ. സണ്ണി ജോസഫ് വർഗീസ് (ട്രഷറർ), ഡോ. ജിബിൻ ജോൺ തോമസ് (ജോയിന്റ് ട്രഷറർ), ഡോ. പൂജ ചോദങ്കർ (കൾച്ചറൽ സെക്രട്ടറി), ഡോ. ഫാബിഷ നിദാൽ (ജോയിന്റ് കൾച്ചറൽ സെക്രട്ടറി), ഡോ. സയ്യിദ് റഹ്മാൻ (സെക്രട്ടറി കമ്മ്യൂണിറ്റി സർവീസ്), ഡോ. രായവരും രഘുനന്ദം (ജോയിന്റ് സെക്രട്ടറി കമ്മ്യൂണിറ്റി സർവീസസ്), ഡോ. ഇംതിയാസ് നവാസ് (മെമ്പർഷിപ്പ് സെക്രട്ടറി), ഡോ. മുഹമ്മദ് ഉമർ (ജോയിന്റ് മെമ്പർഷിപ്പ് സെക്രട്ടറി), ഡോ. ആദിത്യ റെയ്‌ന (കമ്മ്യൂണിക്കേഷൻ സെക്രട്ടറി), ഡോ. ഡോ. പിയൂഷ് ബഫ്ന (ജോയിന്റ് കമ്മ്യൂണിക്കേഷൻ സെക്രട്ടറി).
സ്ഥാനമൊഴിയുന്ന എല്ലാ ഭാരവാഹികളെയും മുൻ പ്രസിഡന്റുമാരെയും ഇന്ത്യൻ പരമ്പരാഗത രീതിയിൽ ആദരിച്ചതാണ് പൊതുയോഗത്തിന്റെ പ്രത്യേകത . തുടർന്ന് ഐ.ഡി.എഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച രസകരമായ കലാപരിപാടികൾ നടന്നു. അംഗങ്ങൾക്കുള്ള റാഫിൾ നറുക്കെടുപ്പോടെ പരുപാടി സമാപിച്ചു
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു