Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ നൂറ് ദിനാർ വരെ.കോവിഡ് മാർഗ നിർദ്ദേശങ്ങൾ
ലംഘിക്കുന്നവർക്കെതിരെയും, മാസ്ക്
ധരിക്കാത്തവർക്കെതിരെയും അടിയന്തര
പിഴ ചുമത്താൻ മന്ത്രിസഭ കരട് നിയമം
സമർപ്പിച്ചു. കൊവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 50 മുതൽ 100 ദിനാർ വരെ അടിയന്തര പിഴ ഈടാക്കുമെന്ന് കൊവിഡ് പ്രതിരോധ
ആരോഗ്യ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
കൂടാതെ തത്സമയം പിഴ ഈടാക്കാൻ
പരിശോധന സംഘത്തിന് അധികാരം
നൽകും, രാജ്യത്ത് വൈറസ് വ്യാപനവും
മരണനിരക്കും വർധിച്ച
പശ്ചാത്തലത്തിലാണ് നടപടികൾ
കർശനമാക്കാൻ തീരുമാനിച്ചത്.
വീടുകളുടെ മതിലുകൾക്ക് പുറത്ത് ക്യാമ്പുകളും ടെന്റുകളും
നിരോധിക്കാൻ മന്ത്രിസഭാ യോഗം
ശുപാർശ ചെയ്തതായി പ്രാദേശിക
ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
മാളുകൾ,കഫേകൾ, റെസ്റ്റോറന്റുകൾ, ഹെൽത്ത്ക്ലബ്ബുകൾ സന്ദർശിക്കുന്നതിന് മുൻകൂട്ടി അപ്പോയ്ൻമെന്റ് വേണമെന്ന
ശുപാർശയ്ക്കും മന്ത്രിസഭ കൗൺസിൽ
അംഗീകാരം നൽകി.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു