ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ഇഫ്താർ സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
ഇഫ്താർ മീറ്റിൽ അംബാസഡർ സിബി ജോർജ് ആതിഥേയത്വം വഹിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിൻറെ വിവിധ തുറകളിലുള്ള സാംസ്കാരിക നേതാക്കളും അതിഥികളും പരിപാടിയിൽ പങ്കെടുത്തു.
ദരിദ്രരെയും നിരാലംബരെയും സേവിക്കുക എന്ന സുപ്രധാന സന്ദേശം റമദാൻ നൽകുന്നതായി അംബാസഡർ സിബി ജോർജ് പറഞ്ഞു. സമത്വത്തിന്റെയും അനുകമ്പയുടെയും പ്രാധാന്യവും ഇത്
വീണ്ടും ഉറപ്പിക്കുന്നതായും അംബാസഡർ കൂട്ടിച്ചേർത്തു.കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇന്ത്യ കുവൈത്ത് ഉഭയകക്ഷി ബന്ധത്തിലെ
സുപ്രധാന സംഭവവികാസങ്ങളും
അംബാസഡർഎടുത്ത് പറഞ്ഞു.
കുവൈറ്റിലെ സുഹൃത്തുക്കളോട്, പ്രത്യേകിച്ച് യുവജനങ്ങളോട്, ഇന്ത്യ ഇന്ന് വാഗ്ദാനം ചെയ്യുന്ന അവസരങ്ങളെക്കുറിച്ച്
അവബോധം സൃഷ്ടിക്കാനും അവരെ
ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കാനും
അദ്ദേഹം ക്ഷണിക്കപ്പെട്ട സദസ്സിനോട്
അഭ്യർത്ഥിച്ചു.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ള അതിഥികളും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി