ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ കുവൈറ്റ് ആതിഥേയത്വം വഹിക്കുന്നു.
കുവൈറ്റ് സിറ്റി :കുവൈറ്റ് ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ (IBAK), കുവൈറ്റ് ബാഡ്മിന്റൺ ചലഞ്ചിന്റെ (KBC 2022) ഏഴാമത് പതിപ്പ് ആരംഭിക്കാൻ ഒരുങ്ങുകയാണ് . സൗദി , ബഹ്റൈൻ , ഇന്ത്യ, ഖത്തർ , യുഎഇ , ഫിലിപ്പീൻസ് , മലേഷ്യ , ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും കുവൈറ്റിൽ നിന്നുള്ള പ്രാദേശിക ക്ലബ്ബുകളും മുന്ന് ദിവസം നീണ്ടു നിൽക്കുന്ന വർ ടൂർണമെന്റിൽ പങ്കെടുക്കും. KBC 2022 ഒക്ടോബർ 6,7,8 തീയ്യതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു .
പഴയതും , പുതിയതും ആയ ലോകത്തെ മുൻനിര ബാഡ്മിന്റൺ താരങ്ങൾ ഈ ടൂർണമെന്റിന് മാറ്റ് കൂട്ടും . അഞ്ച് തവണ ചാമ്പ്യന്മാരായ IBAK ALL STARS ടൂർണമെന്റിൽ പങ്കെടുക്കുന്നു. അവരെ കൂടാതെ ഐബക് നെ പ്രധിനിധികരിച്ചു The IBAK CHALLENGERS, IBAK TORPEDOES എന്നീ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കുന്നു. മുൻ പതിപ്പുകളിൽ റണ്ണേഴ്സ് അപ്പ് ആയിരുന്ന ടീം വിക്ടർ ,ടീം 5.30 , ഇന്ത്യയിൽ നിന്നുള്ള SHUTTLE STINGERS എന്നിവ ടീം ഇനത്തിൽ മത്സരിക്കുന്ന ടീമുകളായിരിക്കും , കൂടാതെ ഇതിലെ കളിക്കാർ ഓപ്പൺ ഇവെന്റുകളിലും പങ്കെടുക്കും . വരും ദിവസങ്ങളിൽ കുവൈറ്റിലെ ബാഡ്മിന്റൺ പ്രേമികൾ തീ പാറുന്ന പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കും
കോവിഡ് 19 കാരണമുണ്ടായ ഇടവേളക്ക് ശേഷമാണു KBC 2022 ന് IBAK ആതിഥേയത്വം നിർവഹിക്കുന്നത് . അതിനാൽ ടൂർണമെന്റ് ഗംഭീരായ രീതിയിൽ സമാരംഭിക്കുമെന്നും പങ്കെടുക്കുന്ന എല്ലാവർക്കും ആവേശകരമായ സമയം നൽകുമെന്നും ഞങ്ങൾ പ്രതീഷിക്കുന്നു എന്നും IBAK ടൂർണമെന്റ് കമ്മിറ്റി .
പത്ര സമ്മേളനത്തിൽ അറിയിച്ചു .
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു