കുവൈറ്റ് ബ്യൂറോ
കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് എത്തുന്ന എന്നാ യാത്രക്കാർക്കും 72 മണിക്കൂർ നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുന്നു.ഇന്ന്, ചേർന്ന മന്ത്രിസഭ യോഗത്തിൽ ആണ് കുവൈറ്റിലേക്ക് എത്തുന്ന എല്ലാവർക്കും ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുന്നതിന് തീരുമാനമെടുത്തത്. രണ്ട് പിസിആർ ടെസ്റ്റുകൾ നടത്തിയാൽ 72 മണിക്കൂറും ഒരു പിസിആർ ടെസ്റ്റ് നടത്തിയാൽ 10 ദിവസവും ക്വാറന്റൈൻ ആയിരിക്കുമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. ഡിസംബർ 26 മുതൽ ഇത് പ്രാബല്യത്തിൽ വരും.
കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ 72 മണിക്കൂറിന് പകരം 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് പിസിആർ പരിശോധനാ ഫലം സമർപ്പിക്കാൻ നിർബന്ധിക്കാൻ കൗൺസിൽ തീരുമാനിച്ചതായും റിപ്പോർട്ട് ഉണ്ട്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്