ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്നലെ അർധരാത്രി മുതൽ കുവൈത്തിൽ എങ്ങും ശക്തമായ മഴ തുടരുന്നു. അബ്ബാസിയ ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് അർദ്ധരാത്രി വരെ മഴ തുടരുവാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ ദ്രുത കർമ്മ സേനയെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര ആവശ്യത്തിന് ഒഴികെ വീട് പുറത്തിറങ്ങരുതെന്ന് പബ്ലിക് റിലേഷൻസ് വകുപ്പും അഗ്നിശമനസേനയും അറിയിപ്പ് നൽകിയിട്ടുണ്ട്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്