Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി : കുവൈത്തിൽ ഓഗസ്ത് ഒന്നു മുതൽ പ്രവാസികൾക്ക് പ്രവേശനം അനുവദിച്ചിരിക്കെ സ്വദേശികളുടെയും വിദേശികളുടെയും യാത്ര ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ വിശദമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് ഏർപ്പെടുത്തിയ നിബന്ധനകൾ ഇപ്രകാരമാണ് രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂർ സാധുതയുള്ള പി. സി. ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇതിൽ നെഗറ്റിവ് ആവുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക നാട്ടിൽ നിന്നും വരുന്നവർ കുവൈത്ത് അംഗീകൃത വാക്‌സിനേഷൻ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം ഫൈസർ, ഓക്സ്ഫോർഡ് / ആസ്ട്ര സേനേക്ക, മോഡേർണ മുതലായ ഏതെങ്കിലും ഒരു വാക്സിന്റെ രണ്ട് ഡോസ് ആണ് സ്വീകരിച്ചിരിക്കേണ്ടത് .ജോൺസൺ & ജോൺസൺ വാക്സിൻ ആണെങ്കിൽ ഒരു ഡോസ് പൂർത്തിയാക്കിയാൽ മതി.ശേഷം ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ റെജിസ്റ്റർ ചെയ്യുകയും ഇതിന് മന്ത്രാലയത്തിന്റെ അപ്രൂവൽ ലഭിക്കുകയും വേണം Shlonik ആപ്പിലും Kuwait mosafir വെബ്സൈറ്റിലും യാത്രക്കാരുടെ വിവരങ്ങൾ റെജിസ്റ്റർ ചെയ്യണം.രാജ്യത്ത് എത്തിയാൽ വിമാനതാവളത്തിൽ വെച്ച് പി. സി. ആർ. പരിശോധനക്ക് വിധേയരാകേണ്ടതാണു.ഇതിനു ശേഷം ഒരാഴ്ചത്തെ ഹോം ക്വാറന്റൈൻ അനുഷ്ഠിക്കണം. ഇതിനു മുമ്പായി ക്വാറന്റൈൻ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം ചെലവിൽ പി. സി. ആർ. പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് വ്യക്തമായാൽ ക്വാറന്റൈൻ അവസാനിപ്പിക്കാം.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു