കുവൈറ്റ് സിറ്റി :ഗൾഫ് മേഖലയിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 28ാമത് ശാഖ ഫർവാനിയയിൽ പ്രവർത്തമാരംഭിച്ചു. ഫർവാനിയയിലെ ഷോറൂം ഇന്ന് ജൂൺ 29 ബുധനാഴ്ച്ച വൈകുന്നേരം 4 :30 ന് ഡോ.ഇബ്രാഹിം ബിൻ സൈദ് ,ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി ഇ ഒ മുഹമ്മദ് സുനീർ, മറ്റു പ്രമുഖർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു .1500 ചതുരശ്രഅടിയിൽ നിത്യോപയോഗ സാധനങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ടാണ് ഗ്രാൻഡ് ഫ്രഷ് ഫർവാനിയയിൽ ജനങ്ങൾക്കായി തുറന്നു കൊടുത്തത് .
നിത്യോപയോഗ സാധനങ്ങൾക്ക് വമ്പിച്ച വിലക്കിഴിവാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇടനിലക്കാരില്ലാതെ ഉൽപാദന കേന്ദ്രങ്ങളിൽനിന്ന് നേരിട്ട് വാങ്ങുന്നതിനാലാണ് പഴം, പച്ചക്കറികൾ തുടങ്ങിയ സാധനങ്ങൾ വൻ വിലക്കിഴിവിൽ നൽകാൻ സാധിക്കുന്നതെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്