ദുബായ്: കോവിഡ് 19 നെതിരായ പോരാട്ടത്തിന് ആരോഗ്യപ്രവർത്തകർക്ക് വീണ്ടും ആദരവുമായി യു.എ.ഇ. 10 വർഷത്തെ ഗോൾഡൻ വിസ ആരോഗ്യപ്രവർത്തകർക്ക് നൽകുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ദുബായ് ആരോഗ്യവകുപ്പിന് കീഴിൽ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 212 ഡോക്ടർമാർക്കാണ് ഗോൾഡൻ വിസ നൽകുക. ദുബായ് ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്തിന് മുൻനിരയിൽ നിന്നും പ്രവർത്തിച്ചതിന്റെ നന്ദിപ്രകടനം കൂടിയാണിത്.
ദുബായിലെ ആരോഗ്യ പ്രവർത്തകർക്ക് ആദരവായി സുവർണ്ണ സമ്മാനം മലയാളികൾ ഉൾപ്പെടെയുള്ള വർക്ക് പ്രയോജനം ലഭിക്കും

More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു