കുവൈറ്റ് സിറ്റി : വിവിധ നിയമലംഘനങ്ങളുടെ കണ്ടെത്തിയതിനെ തുടർന്ന് വാണിജ്യ മന്ത്രാലയം സാൽമിയ മേഖലയിലെ ഒരു സ്വർണാഭരണ കട അടച്ചുപൂട്ടി. ആഭരണങ്ങളിൽ നിയമ വിരുദ്ധമായ മത ചിഹ്നങ്ങൾ മുദ്ര ചെയ്തു വിൽപനക്ക് വെച്ചത് ഉൾപ്പെടെ നിരവധി നിയമ ലംഘനങ്ങളാണു ഇവിടെ നിന്നും കണ്ടെത്തിയത്.പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ സ്വർണ്ണ കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതും,അറബി ഭാഷയിൽ അല്ലാതെ മറ്റൊരു ഭാഷയിൽ ഇൻവോയ്‌സുകൾ നൽകുന്നതും ലംഘനങ്ങളിൽ ഉൾപ്പെടുന്നു. പർച്ചേസ് ഇൻവോയ്‌സിൽ ഉപഭോക്താവിന്റെ ഡാറ്റ സൂക്ഷിക്കാതിരിക്കൽ , മാനുവൽ നോൺ-ഇലക്‌ട്രോണിക് ഇൻവോയ്‌സുകൾ നൽകുന്നതും,സ്വർണാഭരണങ്ങൾ തവണകളായി വിൽക്കുകയും അതിനായി അധിക തുക ഈടാക്കുകയും ചെയ്തതിന്റെ ലംഘനങ്ങളും മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്.
മതചിഹ്നങ്ങൾ പതിച്ച ആഭരണങ്ങൾ വിൽക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളുടെ പേരിൽ സ്വർണക്കട അടച്ചു.

More Stories
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍