കുവൈത്ത് സിറ്റി: സാധുവായ റെസിഡൻസി ഉണ്ടായിരിക്കെ കുവൈത്തിലേക്ക് തിരികെ വരാൻ കഴിയാതെ 426,871 പ്രവാസികൾ കുടുങ്ങിക്കിടക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസ് പറഞ്ഞു.ഓഗസ്റ്റ് 23 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്രയധികം പേർ രാജ്യത്തിന് പുറത്ത് കഴിയുന്നതായി അദ്ദേഹം വ്യക്തമാക്കിയത്
കാലഹരണപ്പെട്ട റെസിഡൻസി കൈവശമുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്നും അൽ-അൻബ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
റെസിഡൻസി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ശേഷം അനുമതിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കാനായി നിയോഗിക്കപ്പെട്ട കമ്മിറ്റി വരുടെ നിർദ്ദേശങ്ങൾ അംഗീകാരത്തിനായി അധികാരികൾക്ക് സമർപ്പിക്കുന്നതിന് മുമ്പ് റെസിഡൻസി നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് തയ്യാറാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി ഒരറയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ രാജ്യക്കാർക്കും എല്ലാത്തരം പുതിയ എൻട്രി വിസകൾ നൽകുന്നത് നിർത്തലാക്കിയിരിക്കുകയാണെന്നും . ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മാത്രമേ പുതിയ വിസ നൽകുന്നത് പുനരാരംഭിക്കുകയുള്ളൂയെന്നും അദ്ദേഹം വ്യക്തമാക്കി നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിട്ടുപോകാത്ത റെസിഡൻസി നിയമലംഘകരെ ശിക്ഷിക്കുകയും നാടുകടത്തുകയും ചെയ്യും പിന്നീട് ഇവരെ കുവൈത്തിലേക്ക് മടങ്ങാൻ അനുവദിക്കില്ല . വാണിജ്യ ഫ്ലൈറ്റ് പ്രവർത്തനം സാധാരണമായ ഉടൻ ഒരു ഇതിനായുള്ള സുരക്ഷാ കാമ്പെയ്ൻ ആരംഭിക്കുമെന്നും മേജർ ജനറൽ
പറഞ്ഞു
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു