കുവൈറ്റ് സിറ്റി:വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക്ഡി ജിറ്റൽ സിവിൽ ഐ ഡി ഉപയോഗിക്കാൻ അനുമതി . രാജ്യത്തേക്ക് വരുന്നതിനും ഇവിടെ നിന്ന് പോകുന്നതിനുമായി കുവൈറ്റ് മൊബൈല്‍ ഐഡി’ ആപ്ലിക്കേഷന്‍ വഴിയുള്ള ഡിജിറ്റല്‍ സിവില്‍ ഐഡി ഉപയോഗിക്കാമെന്ന് ഡി ജി സി എ അറിയിച്ചു ഇതോടെ കുവൈറ്റ് വിമാനത്താവളം വഴിയുള്ള യാത്രയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഡിജിറ്റൽ സിവിൽ ഐ ഡി ഉപയോഗിക്കാൻ കഴിയും അതുപോലെ എല്ലാ രാജ്യങ്ങളിലെയും എയര്‍പോര്‍ട്ടുകള്‍, ടൂറിസം & ട്രാവല്‍ ഓഫീസുകള്‍, എയര്‍ലൈനുകള്‍, പോര്‍ട്ടുകള്‍ എന്നിവിടങ്ങളിലും ഡിജിറ്റല്‍ സിവില്‍ ഐഡി ഉപയോഗിക്കാമെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട് പ്രവാസികൾക്ക് യാത്ര ചെയ്യുന്ന സമയത്ത് റെസിഡന്‍സി പ്രൂഫായി കുവൈറ്റ് മൊബൈല്‍ ഐഡി ഉപയോഗിക്കുന്നത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വിദേശ, ആഭ്യന്തര, വ്യോമയാന മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
തുടര്‍ന്ന് ഡിജിറ്റല്‍ സിവില്‍ ഐഡി ഉപയോഗിച്ച് പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും അനുമതി നല്കാന് വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ സര്‍ക്കുലര്‍ നല്കി. രാജ്യത്തേക്ക് എത്തുമ്പോള്‍ റെസിഡന്‍സി പ്രൂഫായി ഡിജിറ്റല്‍ സിവില്‍ ഐഡി ഉപയോഗിക്കാമെന്ന് ഡിജിസിഎ അറിയിച്ചു. കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷന്‍ വഴിയാണ് ഇത് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു