January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

‘ഫോക് ‘ ചാർട്ടേഡ്‌ വിമാന സർവ്വീസ്‌ രജിസ്ട്രേഷൻ ആരംഭിച്ചു

കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ, കണ്ണൂരിലേക്ക് ചാർട്ടേർഡ് വിമാന സർവ്വീസ് ഏർപ്പെടുത്തുന്നു. ഇതിന് വേണ്ടിയുള്ള രജിസ്ട്രേഷൻ താഴെ കാണുന്ന ലിങ്ക് വഴി ചെയ്യാവുന്നതാണ്.

https://forms.gle/gGXst5TKQofvScMa8

രോഗികൾ, ഗർഭിണികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ, സന്ദർശക വിസയിൽ വന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർ, പരീക്ഷകൾ കഴിഞ്ഞു നാട്ടിലേക്ക് ഉപരി പഠനത്തിന് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർക്ക്‌ ഈ സേവനം ഉപയോഗപ്പെടുത്താം‌‌.

പേരുകൾ രജിസ്റ്റർ ചെയ്യുന്നവർ താഴെ പറയുന്ന വ്യവസ്ഥകൾ പാലിക്കപ്പെടും എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

     നിബന്ധനകൾ:-

➖➖➖➖➖➖➖➖➖➖➖

  1. യാത്ര ചെയ്യുന്നതിന്റെ ചിലവുകൾ പൂർണ്ണമായും യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ്. ഏതെങ്കിലും കാരണങ്ങളാൽ യാത്ര മുടങ്ങിയാൽ ഈ ചിലവുകൾ റീഫണ്ട് ചെയ്യുന്നതല്ല.
  2. കുവൈറ്റിലെ നിയമാനുസൃതമായ താമസക്കാർക്കും, ലോക്ക്ഡൌൺ കാലഘട്ടത്തിൽ വിസാ നിയമങ്ങളിൽ ഇളവുകൾ ലഭിച്ചവർക്കും മാത്രമാണ് ഈ സേവനം ഉപയോഗിക്കുവാൻ കഴിയുക.
  3. യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ വിമാനത്തിൽ പ്രവേശിക്കുന്നതിനു മുമ്പായി നാട്ടിലെത്തിയാൽ ഇന്ത്യ ഗവൺ‌മെന്റും കേരള ഗവൺ‌മെന്റും ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് 19 പ്രോട്ടോക്കോളും/നിബന്ധനകളും പാലിച്ചു കൊള്ളാമെന്ന സത്യവാങ്ങ്മൂലം നൽകേണ്ടതാണ്.
  4. വിമാനത്തിൽ പ്രവേശിക്കുന്നതിനു മുമ്പായി നടത്തുന്ന പരിശോധനകളിൽ ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല.
  5. യാത്ര ചെയ്യുന്നവർ അവരുടെ മൊബൈൽ ഫോണുകളിൽ കേന്ദ്ര ഗവൺ‌മെന്റിന്റെ ആരോഗ്യസേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
  6. യാത്ര ചെയ്യുന്നവർ എല്ലാവരും എയർപോർട്ടിൽ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സാക്ഷ്യപത്രം പൂരിപ്പിച്ച് ആരോഗ്യ/എമിഗ്രേഷൻ വിഭാഗങ്ങളെ ഏൽപ്പിക്കേണ്ടതാണ്.
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!