കുവൈത്ത് സിറ്റി:ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഓണാഘോഷം സംഘടിപ്പിച്ചു. മംഗാഫ് അൽ നജാത്ത് സ്‌കൂളിൽ നടന്ന ഓണാഘോഷ പരിപാടി അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ഔപചാരിക ഉദ്ഘാടന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, ഗോ ഫസ്റ്റ് ഡെപ്യൂട്ടി എയർപോർട്ട് മാനേജർ അയൂബ് കെ, ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പി, രക്ഷാധികാരി പ്രവീൺ അടുത്തില, ഉപദേശക സമിതിയംഗം അനിൽ കേളോത്ത്, ട്രഷറർ രജിത്ത് കെ.സി വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്, ബാലവേദി കൺവീനർ അനിക മനോജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം കൺവീനർ ദിലീപ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് ആർട്സ് സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു. ഫോക്ക് അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾക്കൊപ്പം 21 തരം വിഭവങ്ങളുമായി ആയിരത്തിയിരുന്നൂറിലധികം ആളുകൾ പങ്കെടുത്ത ഓണസദ്യയും ശ്രദ്ധേയമായി.
രക്തദാനം മഹാദാനം എന്ന സന്ദേശം പ്രാവർത്തികമാക്കുന്ന ഫോക്കിന്, രക്തദാനക്കാരുടെ സംഘടനയായ ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്റർ (BDK) നൽകിയ ആദരവ് ഫോക്ക് ചാരിറ്റി സെക്രട്ടറി ഹരീന്ദ്രൻ കുപ്ലേരി BDK ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്