കുവൈത്ത് സിറ്റി : കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം “കണ്ണൂർ മഹോത്സവം 2022” മഹബുള്ള ഇന്നോവ ഇന്റർനാഷണൽ ഇംഗ്ലീഷ് സ്‌കൂൾ ഓഡിറ്റോറിയത്തിലെ പ്രൗഢ ഗംഭീര സദസ്സിന്റെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. ഒക്ടോബർ 7ന് വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ ഫോക്ക് അംഗങ്ങൾക്കായി നടത്തിയ ആർട്സ് ഫെസ്റ്റിന്റെ മൂന്നാംഘട്ട മത്സരങ്ങളോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് മൂന്ന് ഘട്ടങ്ങളിലായി നടന്ന ആർട്സ് ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. വൈകുന്നേരം 4 മണിക്ക് ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സംസ്‌കാരിക സമ്മേളനം, ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി കമാൽസിംഗ് റാത്തോഡ് ഉദ്ഘാടനം ചെയ്തു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, ഫ്രണ്ടി മൊബൈൽ പ്രൊഡക്റ്റ് മാനേജർ മോന അൽ മുതൈരി, സിറ്റി ലിങ്ക് ഷട്ടിൽ ഓൺ ഡിമാൻഡ് മാനേജർ നിതേഷ് പട്ടേൽ, ഗോ ഫസ്റ്റ് സെയിൽസ് മാനേജർ മുഷ്താഖ് അലി, ആരാധന ഗൾഫ് ജ്വല്ലറി സെന്റർ മാനേജിംഗ് ഡയറക്ടർ ജി.വി മോഹനൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സാംസ്കാരിക സമ്മേളനത്തിന് ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പി സ്വാഗതവും കണ്ണൂർ മഹോത്സവം ജനറൽ കൺവീനർ മഹേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ്, ശിഹാബ് ഷാൻ , ഷബാന എന്നിവർ ചേർന്ന് നയിച്ച ഗാനമേളയും പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവത്ത് അവതരിപ്പിച്ച മെന്റലിസം ഷോയും അരങ്ങേറി.
ഡോ. സുകുമാർ അഴീക്കോടിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ രചന സാഹിത്യമേഖലയിലുള്ളവർക്കായി ഏർപ്പെടുത്തിയ ഗുരുസാഗര പുരസ്‌കാരം കണ്ണൂർ മഹോത്സവ വേദിയിൽ വെച്ച് സാഹിത്യകാരൻ ശ്രീ. ധർമ്മരാജ് മടപ്പള്ളിക്ക് കൈമാറി. ഈ വർഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ ഫോക്ക് അംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡ് വിതരണവും തദവസരത്തിൽ നടന്നു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു