Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈത്ത് സിറ്റി: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് കുവൈത്ത് പിൻവലിച്ചു. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കാനുള്ള സാഹചര്യമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ അടച്ചതാണ് കുവൈത്ത് വിമാനത്താവളം. സമീപ കാലത്ത് മറ്റ് പല രാജ്യക്കാർക്കുമായി വിമാനത്താവളം തുറന്നു. എന്നാൽ ഇന്ത്യക്കാർക്ക് പ്രവേശന അനുമതി കിട്ടിയില്ല. നീണ്ട പതിനെട്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യക്കാർക്ക് വീണ്ടും കുവൈത്തിലേക്ക് പ്രവേശിക്കാൻ ആണ് ഇപ്പോൾ അനുമതി വന്നിരിക്കുന്നത്.
പ്രത്യേക മന്ത്രി സഭായോഗമാണ് വിലക്ക് അവസാനിപ്പിച്ച് കൊണ്ടുള്ള തീരുമാനം എടുത്തത്. കൊറോണ എമർജൻസി കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും പ്രവേശനം. കുവൈത്ത് അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശന അനുമതി. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിൻ കുവൈത്ത് അംഗീകരിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തിലധികം ആളുകൾ കുവൈത്തിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് അനൗദ്യോഗിക വിവരം. ഇവരുടെ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്