തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) പതിനേഴാമത് വാർഷികത്തിന്റെ ഭാഗമായി മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചു ഫഹഹീലിൽ ജൂൺ 16 നും സാൽമിയിൽ ജൂൺ 23 നും കുവൈറ്റിലെ പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അതിന് മുന്നോടിയായുള്ള ഫ്ലെയർ പ്രകാശനം അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ, കലോത്സവ റിവ്യൂ മീറ്റിംഗിനോട് അനുബന്ധിച്ചു നടത്തുകയുണ്ടായി.
ട്രാസ്ക് പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടന് സോഷ്യൽ വെൽഫയർ കൺവീനവർ ജയേഷ് ഏങ്ങണ്ടിയൂർ ഫ്ലെയർ കൈമാറി പ്രകാശനം നിർവഹിക്കുകയും ചെയ്തു.
പ്രസ്തുത ചടങ്ങിൽ കേന്ദ്രഭരണ സമിതി അംഗങ്ങൾ ഏരിയ ഭാരവാഹികൾ ട്രാസ്ക് കുടുംബാംഗങ്ങളും പങ്കെടുത്തു.
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) മെഡിക്കൽ ക്യാമ്പിന്റെ ഫ്ലെയർ പ്രകാശനം ചെയ്തു.

More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു