Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിനം ലക്ഷം പേർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതായി ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ് പറഞ്ഞു. എല്ലാ ആഴ്ചയും ഫൈസർ വാക്സിൻ എത്തുന്നതും ഓക്സ്ഫോർഡ് കൂടുതൽ ഡോഭ്യമായതുമാണ് വാക്സിനേഷൻ ദൗത്യം വേഗത്തിലാക്കാൻ സഹായിച്ചത്. പ്രതിദിന കേസുകളും രോഗസ്ഥിരീകരണ നിരക്കും ഗണ്യമായി കുറഞ്ഞത് ആശ്വാസമാണ്.
തീവ്രപരിചരണ വിഭാഗത്തിൽ ആളുകൾ കുറഞ്ഞുവരുന്നത് മന്ത്രാലയത്തിന്റെ സമ്മർദം കുറച്ചു. രജിസ്ട്രർ ചെയ്ത മുഴുവൻ പേർക്കും ഓഗസ്റ്റ് 31നകം ആദ്യ ഡോസ് വാക്സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നവംബർ അവസാനത്തോടെ ഇവർക്കെല്ലാം രണ്ടാം ഡോസും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. മുഴുവനാളുകൾക്കും രണ്ട് ഡോസ് വാക്സിൻ നൽകി സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാണ് ലക്ഷ്യം.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു