കുവൈറ്റ് സിറ്റി : ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നേഴ്സസ് അസോസിയേഷനായ നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന മെഡിക്കൽ ക്വിസ് മത്സരവും, മാനസികാരോഗ്യ പരിശീലന ക്ലാസ്സും വിജ്ഞാനപ്രദമായിരുന്നു. പൊതുസമ്മേളനത്തിൽ നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് പ്രസിഡന്റ് സിറിൽ ബി. മാത്യു അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തക ഷൈനി ഫ്രാങ്ക് ഉത്ഘാടനം ചെയ്തു. ശ്രീജിത്ത് മോഹൻദാസ്, അബ്ദുൽ റഷീദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് പ്രശസ്‌ത വ്യക്തിത്വ വികസന പരിശീലകൻ വിനോദ് ശർമ ക്‌ളാസ്സുകൾക്കും, യോഗ പരിശീലനത്തിനും നേതൃത്വം നൽകി. മെഡിക്കൽ ക്വിസ് കോഓർഡിനേറ്റർ ട്രീസ എബ്രഹാം സ്വാഗതവും, നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് ട്രഷറർ പ്രഭ രവീന്ദ്രൻ കൃതജ്ഞതയും, വൈസ് പ്രസിഡന്റ് സുമി ജോൺ പ്രോഗ്രാം അവതരണവും നിർവഹിച്ചു. മെഡിക്കൽ ക്വിസ് പ്രോഗ്രാം കോഓർഡിനേറ്റേഴ്സായി സൗമ്യ എബ്രഹാം, ട്രീസാ എബ്രഹാം, സുമി ജോൺ എന്നിവർ പ്രവർത്തിച്ചു. സിറിൽ ബി. മാത്യുവും, റ്റീന തങ്കച്ചനും മെഡിക്കൽ ക്വിസ് മാസ്റ്റേഴ്സ് ആയിരുന്നു. ക്വിസ് മത്സരത്തിൽ ബിനെറ്റ് സി.
സെബാസ്റ്റ്യനും ശാരി പ്രദീപും (ലേബർ റൂം ടീം) അലീസാ മെഡിക്കൽ കമ്പനി നൽകിയ ഒന്നാം സ്ഥാനകാർക്കായുള്ള 8 ഗ്രാം സ്വർണ്ണനാണയം നേടി. ആർ. ഇ. ജി. ഇമിഗ്രേഷൻ ആന്റ് എഡ്യൂക്കേഷൻ നൽകിയ 4 ഗ്രാം സ്വർണ്ണ നാണയം നേടി ഹാജിറ കെ. എ., ജെയ്‌മോൾ രാജു (പോസ്റ്റ്‌നേറ്റൽ വാർഡ് 2) എന്നിവർ രണ്ടാം സ്ഥാനത്തിന് അർഹരായി. മൂന്നാം സ്ഥാനത്തിനർഹരായ സുരേഖ ഷൈനും, ബീനാ മാത്യുവും (മെഡിക്കൽ വാർഡ് 17) ടാലെന്റ്സ് ഇമിറ്റേഷൻ ഒർണമെന്റ്സ് ആന്റ് ലേഡീസ് സെന്റർ നൽകുന്ന 2 ഗ്രാം സ്വർണ്ണനാണയം നേടി. അൽ അൻസാരി എക്സ്ചേഞ്ച് മുഖ്യ സ്പോൺസറായിരുന്നവെന്ന് സംഘാടകർ അറിയിച്ചു.
സിറിൽ ബി. മാത്യു (പ്രസിഡന്റ്), സുമി ജോൺ (വൈസ് പ്രസിഡന്റ്), സുദേഷ് സുധാകർ (സെക്രട്ടറി), ഷിറിൻ വർഗീസ് (ജോയിന്റ് സെക്രട്ടറി), പ്രഭ രവീന്ദ്രൻ (ട്രഷറർ), ഷീജ തോമസ് (മാധ്യമ വിഭാഗം കോ-ഓർഡിനേറ്റർ), ട്രീസ എബ്രഹാം (കലാ, കായിക വിഭാഗം സെക്രട്ടറി) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോർഡു നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
More Stories
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു